ശലഭത്തെയ്യം

Poem

ശലഭത്തെയ്യം


ഇലയുടെ പുറകിൽ
ആരോ എന്നെക്കുറിച്ച്
കവിത എഴുതിയിരിക്കുന്നു,
ഒരു റഫ് കോപ്പി.
പച്ചില തിന്ന്
പച്ചയിൽ ഒളിച്ച്
പച്ചയായ് നിൽക്കുന്ന
ഒരു നിമിഷത്തിന്റെ കരട്.

വർണ്ണാഭമായ തെയ്യക്കോലം കെട്ടി
തീയിലേക്ക് ചാടുന്ന
ഒരു പുലർകാലസ്വപ്നത്തെ
താങ്ങാനുള്ള ശേഷിയിലേക്ക്
എൻ്റെ ചർമ്മം
ഇതുവരെ പാകപ്പെട്ടിട്ടില്ലല്ലോ.

അതൊരു വാടകവീടുപോലെ
എന്നെ ഒഴിവാക്കാൻ കാത്തുനിൽക്കുന്നു.
കാറ്റ് തൊടുമ്പോൾ
ഞാൻ രണ്ട് കാലങ്ങളായി പിളരുന്നു:
ഇഴയുന്ന എന്റെ വർത്തമാനം
ചിറകടിക്കുന്ന എന്റെ ഭാവി.

ചില രാത്രികളിൽ
ഞാൻ എന്നെ മൂടിപ്പൊതിയും.
അപ്പോൾ ഞാനൊരു ചെറിയ ശവപ്പെട്ടിയാവാം
അല്ലെങ്കിൽ നിശബ്ദമായ ഒരു ഫാക്ടറി.


Related Articles