രാത്രി
പുലർച്ചെ
കാക്കച്ചിറകുകളിലേറി
പറന്നകലും
രാത്രി.
ഇരുട്ട്
രാത്രി
കാക്കയതിന്റെ
ഉടുപ്പഴിച്ചു തൂക്കുന്നതാണ്
ഇരുട്ട്.
കൂകൽ
കാക്കയായാൽ മതി
കൂകേണ്ട.
കൂകിയാലുമത്
കാ - ക്കാ.
കാക്കക്കുളി
കാക്ക കുളിക്കുന്നത്
കണ്ടിട്ടുണ്ടോ?
അത്രയും സുന്ദരമായ
ലളിതമായൊരു കുളിയും
ഓർക്കാനാവുകയേയില്ല
പിന്നൊരിക്കലും.
