രണ്ടു വരി കവിത

Poem

രണ്ടു വരി കവിത


ഇടക്കെപ്പൊഴോ
എഴുതാൻ മറന്നുപോയ
രണ്ടുവരി കവിതയാണ് നീ.
ഞാനെഴുതി തീർത്ത
രണ്ടു വരിക്കുള്ളിൽ
പെട്ട ഒരു പേക്കോലം
ചുരുണ്ട്
ഒരു തേരട്ടയോളം
ചെറുത്.

എൻ്റെ കവിത
മൃദുവായി
ഒഴുകുന്ന ഒരു പുഴ
കവിതക്കുള്ളിൽ
ഞാൻ നിന്നെ വരച്ചിടുന്നു.

നിന്നോടുള്ള പ്രണയത്തെ എൻ്റെ കവിതയിലൂടെയല്ലാതെ
മറ്റെന്തിലൂടെ ആഴത്തിൽ അടയാളപ്പെടുത്താൻ കഴിയും?

നീ
ഞാൻ എഴുതാൻ
മറന്നു പോയ
രണ്ടു വരി കവിത
ഓരോ വരിക്കുള്ളിലും
ഞാൻ നിന്നെ വരച്ചിടുന്നു.
പുറത്ത് പോവാൻ പറ്റാതെ കളങ്ങൾക്കുള്ളിൽ പെട്ടവൾ നീ
പ്രേമം ഒളിച്ചിരിപ്പുള്ള
രണ്ട് വരി കവിത


Related Articles