രണ്ടു കവികൾ

Poem

രണ്ടു കവികൾ


ൻ്റെ ഭാഷയിലെ
വലിയൊരു കവിയെ
ഒരു ദിവസം കണ്ടു.

സിനിമയെപ്പറ്റിയോ
സുഹൃത്തുക്കളെപ്പറ്റിയോ
സംസാരിച്ചപ്പോൾ
ഞങ്ങൾ തർക്കിച്ചില്ല.
കവിതയെപ്പറ്റി
സംസാരിച്ചപ്പോൾ മാത്രം
ഞങ്ങൾ തർക്കിച്ചു തുടങ്ങി.

ഞാൻ മതിപ്പ് പറഞ്ഞ കവിയെ
അദ്ദേഹം തള്ളിപ്പറഞ്ഞു.
ഞാനും വിട്ടു കൊടുത്തില്ല,
അദ്ദേഹത്തിനിഷ്ടമുണ്ടെന്നുറപ്പുള്ള
രണ്ടു കവികൾ
അത്രപോരെന്ന്
ഞാനും പറഞ്ഞു.

കുറച്ചു നേരത്തേക്ക്
അദ്ദേഹമൊന്നും മിണ്ടിയില്ല.
മരിച്ചുപോയ രണ്ടു കവികൾ
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്നും
തൻ്റെ മുറിയിൽ
വന്നിരുന്നെന്ന് പറഞ്ഞു


Related Articles