രണ്ട് അടുക്കളക്കവിതകൾ

Poem

രണ്ട് അടുക്കളക്കവിതകൾ


  1. ഒരൂട്ടം

ഒരൂട്ടം പറയാനുണ്ടായിരുന്നു.
അയാളതാ അടുക്കളയിൽ!
അവൾക്ക് മുൻപേ അയാൾ ഞെട്ടി.
അവൾക്ക് മുൻപേ അയാൾ വിറച്ചു.
അവൾക്ക് മുൻപേ അയാൾ വിയർത്തു.
ഒരൂട്ടം പറയാനുണ്ടായിരുന്നു.
കുറച്ച് ദിവസമായി അയാളിത് പറയാനൊരുങ്ങുന്നു.
ഒരൂട്ടം പറയാനുണ്ടായിരുന്നു.
അയാൾ വിക്കി
തപ്പി, തടഞ്ഞു.
ഒടുക്കം ഒരൂട്ടം പുറത്ത് വന്നു:
ഇന്ന് കറിക്കുള്ളത് ഞാൻ
അരിഞ്ഞു തരട്ടെ?
അവൾ ഞെട്ടിയോ?
വീട് ഞെട്ടിയോ?
കറിക്കുള്ള പച്ചക്കറികൾ ഞെട്ടിയോ?

ഇതുവരെ കേൾക്കാത്ത ഒരൂട്ടം കേട്ട്
അയാളുടെ ചെവികൾ ഞെട്ടി.


Related Articles