കലി - ബി എസ് രാജീവ്

Poem

കലി - ബി എസ് രാജീവ്


ചാണകം പുരണ്ട
തോർത്തും
കാലിൽ നിറഞ്ഞ
ചെളിയുമായി
കുളിക്കാൻ
വരുന്നുണ്ടൊരാൾ…

സഹ്യപർവ്വതത്തിൽ
നിന്നുത്ഭവിച്ചതാണോ
ഈ നദി
എന്നാശങ്കയ്ക്ക്
അർത്ഥം നൽകാതെ
തെളിവെളളത്തിലേക്ക്
ഒറ്റക്കുതിപ്പാണ്…

പെരുമീൻ
പിടച്ചിൽപോലെ
കുളിച്ചുകയറി
തിരിഞ്ഞുനോക്കാതെ
പാച്ചിലാണ്…
പോകുന്ന നേരത്തും
വല്ലം നിറയെ പുല്ലാണ്…

അതിരെത്തുന്നതിനുമുമ്പ്
അതവിടെയിറക്കി
പണയിലേയ്ക്ക്
കാലെടുത്തുവച്ചു…


Related Articles