പുഴവക്കത്ത്‌

Poem

പുഴവക്കത്ത്‌


ഏകാന്തതയിൽ
ശാന്തമായ തോണിയിൽ
വൈകുന്നേരം
ചൂണ്ടയിടുന്ന ഞാൻ
മീനിനെക്കുറിച്ചും
കലങ്ങിയ ജലത്തെ കുറിച്ചും
ആലോചിച്ചു

മീനുകൾ അപ്പോൾ
തീറ്റയെ കുറിച്ചും
മുമ്പെത്താനുള്ള
വേഗത്തെ കുറിച്ചും
മുകളിൽ കാണുന്ന
ചില മിന്നലുകളെ കുറിച്ചും
ആലോചിച്ചു

തോണി
തിരിച്ചുള്ള യാത്രയെകുറിച്ചും
വെള്ളത്തിലെ
തണുപ്പിനെ കുറിച്ചും
കരയ്ക്കു കേറി
രാത്രിമുഴുവൻ ഇനി
ഒറ്റയ്ക്കു കിടക്കുന്നതിനെകുറിച്ചും
ആലോചിച്ചു

പുഴ നടന്നു വന്ന
വഴികളെ കുറിച്ചും
വരാനിടയുള്ള
വളവുകളെ കുറിച്ചും
വഴിയിൽ കണ്ടുമുട്ടിയ
തടയണകളെ കുറിച്ചും.


Related Articles