പൊളിച്ചുപണിയുന്ന
പുലാപ്പറ്റയിലെ വീടിനകത്ത്
അമ്മൂമ്മ ഒന്ന് പിടഞ്ഞു
അവസാനത്തെ
തിരിയുമെടുത്തുമാറ്റി
പൂജാമുറി
ഊതിക്കെടുത്തി
നദിയൊഴുകിവന്ന
മാവിൻതടത്തിലെ
മണ്ണ് നീക്കിയപ്പോൾ
ആരുടെയോ ഒരസ്ഥി
അത്രയ്ക്ക്
തിടുക്കപ്പെടേണ്ടെന്ന്
മഴയിടയ്ക്ക് ചാറി

പൊളിച്ചുപണിയുന്ന
പുലാപ്പറ്റയിലെ വീടിനകത്ത്
അമ്മൂമ്മ ഒന്ന് പിടഞ്ഞു
അവസാനത്തെ
തിരിയുമെടുത്തുമാറ്റി
പൂജാമുറി
ഊതിക്കെടുത്തി
നദിയൊഴുകിവന്ന
മാവിൻതടത്തിലെ
മണ്ണ് നീക്കിയപ്പോൾ
ആരുടെയോ ഒരസ്ഥി
അത്രയ്ക്ക്
തിടുക്കപ്പെടേണ്ടെന്ന്
മഴയിടയ്ക്ക് ചാറി