പ്രിവിലേജ്

Poem

പ്രിവിലേജ്


ചില്ലുകുപ്പി
എറിഞ്ഞ് പൊട്ടിക്കുന്നവർക്ക്
സ്വന്തമായി മുറി വേണം.  
അല്ലാത്തവർ
ചില്ല് കോരണം.

വാരുമ്പോൾ വീഴുന്ന ചോര
നക്കിത്തുടയ്ക്കണം.  
വേദനിച്ച്, പിടച്ച്
മുള്ളിപ്പോയാൽ
ആ മൂത്രം തുടയ്ക്കാതെ
അവിടെനിന്നും പുറത്തുപോകാൻ
പറ്റാത്തവർക്കൊക്കെ 
വേദന ഒരു ലക്ഷ്വറിയാണ്.

ഒട്ടിയ വയറിൽ 
നിന്നുമൂർന്നിറങ്ങാതിരിക്കാൻ
പാൻ്റിൽ കയറുകെട്ടിവയ്ക്കണം. 

എല്ലുന്തും തോറും
അതാരും കാണാതെ
മുറുക്കാൻ
നമ്മളിൽ ചിലരെങ്കിലും
പഠിക്കണം. 


Related Articles