അടുത്ത ജന്മത്തിൽ നീ ഒരു
മീൻപിടുത്തകാരനാവണം.
ഞാനൊരു മീനും.
നീ ചുണ്ടിലുയരുന്ന പുകയുമായി
വല, വീശിയെറിയും.
ഞാൻ വെട്ടിയൊഴിയും .
നീ ചീത്ത വാക്കുകളുറക്കെയെറിഞ്ഞ്
വീണ്ടും വലയെറിയും.
ഞാൻ ആ ചീത്തവിളി കേട്ട്
മനസ്സുടഞ്ഞ് വലയിലുടക്കും.
നീ തെളിഞ്ഞ മുഖത്തോടെ
വല വലിച്ചുയർത്തും.
ഞാൻ പ്രാണവായുവിനെ
പിറകിലുപേക്ഷിക്കേണ്ടിവരുന്ന
ഭയത്താൽ പിടയും.
കൂടിക്കഴിഞ്ഞവരെയെല്ലാം
ഒരിക്കൽക്കൂടി നോക്കും.
