പ്രത്യാശ

Poem

പ്രത്യാശ


മുറിവേൽപ്പിച്ച മണ്ണിൽ
ചോരയിൽ കുതിർന്ന്
ഭയന്നു വിറച്ച കാറ്റിൽ പകയുടെ
ഗന്ധം നിറഞ്ഞു

ചിറകറ്റ പക്ഷിയുടെ നെഞ്ചിൽ
വെടിയുണ്ടയേറ്റു

ശബ്ദം മങ്ങിയില്ല കണ്ണീർ തുടച്ച്
മനസ്സൊരു പാലമായി
വിദ്വേഷത്തിൻ തീയിൽ
നിന്നൊരു വഴി തെളിഞ്ഞു

കൊലവിളി മാഞ്ഞു
സ്നേഹത്തിൻ്റെ ശക്തി ലോകം കണ്ടു.
പാഴായ പാടത്ത് വിത്തു വിതച്ചു
നഷ്ട നോവിൽ പ്രത്യാശ നട്ട നന്മ
കവിതകളായി മനുഷ്യ
ഹൃദയങ്ങളിൽ ഒഴുകി


Related Articles