പ്രളയംപോലെ പ്രവചനാതീതമായി,
അടിവേരുകളെ ഉലച്ചുകൊണ്ടല്ലാതെ പ്രണയം കടന്ന് വരുമെന്ന്
തോന്നുന്നില്ല.
മൃദുലവും സൗമ്യവുമായ ഒരു ശക്തിയോടെ,
വേരോടിനിന്ന മണ്ണിനെ
നിങ്ങളുണ്ടായിരുന്ന ഭൂമികയെ
നിങ്ങൾ നടന്ന നാട്ടുവഴികളെ
നിങ്ങളുടെ നഗരത്തെ
പ്രണയം ഉരുൾപൊട്ടൽ പോലെ തുടച്ചു നീക്കി കളയും
അന്നാ
നീയറിയുന്നുണ്ടോ
ഒരു നേരിയ വിറയലോടെ അതിങ്ങനെആരംഭം കുറിക്കുന്നത്
നിന്റെ ഉങ്ങുമരത്തിലെ പക്ഷികളെ പോലെ
ഹൃദയം നിശബ്ദമാകുന്നത്, വിഹ്വലപ്പെടുന്നത് നില തെറ്റി വീണ ഒറ്റ
മണ്ണടരിൽ നിന്ന്, നമ്മുടെ നദി കര കവിയുന്നത്
തിരമാല പോലെ അത് നിന്നെ മൂടുന്നത് നിനക്ക് അറിയാൻ
കഴിയുന്നുണ്ടോ അന്നാ?
