പോതിയും പൂതവും

Poem

പോതിയും പൂതവും



ഈക്കൊല്ലം ചത്തോറെക്കോലം
കെട്ടിയാടിയപ്പോഴാണ്ചത്തുപോയ അച്ഛന്
ഒരു വെളിപാടുണ്ടായത്.
കുനിയിലെ കുരയിൽ ഒരു പൂതം
കുടിപ്പാർക്കുന്നുണ്ടെന്ന്!
പൊന്നാരം കുന്നത്തെ
പോതിയുടെ കോവിലെ
പൂതഗണങ്ങളിലഞ്ചാമൻ
കൂനിക്കൂടി ആടിയിരിപ്പുണ്ട്
കുടിയില്ഘോരനാണോ, നീചനാണോ
ഹീനനാണോ, ചുത്തനാണോ?
വന്നുകേറിയതല്ലേതോറ്റാതിരിക്കാനാകുവോ?

മരപ്പാണി കൊട്ടാനാളില്ല
പൂവും അക്ഷതവുമില്ല
ഇരിക്കാൻ പീഠമില്ല
പിന്നെ അരിയുമില്ല മഞ്ഞളുമില്ല.

ഉറിയിലുള്ള ഉപ്പിലിട്ട തേങ്ങാപ്പൂളും
മീൻ ചുട്ടതും ചോറ് വറ്റിച്ചതും
പുളിച്ച കള്ളുംഅതുമതിയായിരുന്നു.

ഞാലിയിലിത്തിരി നാട്ടുവെളിച്ചത്തിൽ
ഭൂതം പൊട്ടിച്ചിരിച്ചു.
നല്ല വെളുത്ത പൂക്കളുടെ മണം!

അതാ കൂരയും പൂതവും ഞാനും ഒന്നാകെ
കാവിലേക്ക് പറന്നു പോകുന്നു!
അതോ കുടിലിനുള്ളിലേക്ക്
കാവ് പറന്നു വന്നോ?

ചുണ്ണാമ്പ് വള്ളിയിൽഒരു
മോതിര വളയൻ പിണഞ്ഞു കേറുന്നു
അരയാലിനുള്ളിൽ വളരുന്ന തേന്മാവ്
ചില്ലകൾ നീട്ടി കാറ്റിലാടുന്നു...
തെറ്റാംപരൽ പടർന്ന കുളത്തിലെ വെള്ളം
പൂതം മൊത്തിക്കുടിച്ചു.

നാഗത്താൻമാർക്ക്ഇഷ്ടമില്ലാത്തതുകൊണ്ട്
കാഞ്ഞിരമരത്തെപൂതം മറച്ചുവെച്ചു.
പുറ്റുകളൊന്നൊന്നായിതഴച്ചുപൊങ്ങി
പാമ്പിൻപടം കൊണ്ട് തിരി തെളിച്ചു...
നാളങ്ങളൊന്നായിഴഞ്ഞുപൊങ്ങി
കാറ്റ് കൊഴിച്ചിട്ട പാലപ്പൂക്കളെല്ലാം
മണ്ണുതൊടാതെ ചിതറി വീണു.

പുല്ലാഞ്ഞി വള്ളിയിൽ നത്തുചൊല്ലും
ഗുണദോഷങ്ങൾ കുമൻ ഏറ്റു ചൊല്ലി.
ആമരമീമരം ചാടിത്തിമിർത്തു കറങ്ങി പൂതം
കൂടെ പൊട്ടനും കുളിയനുംകങ്കളാനും
ബാലിയുംകൈയും മെയ്യും
മറന്നാടി...മാനത്തൊരിടിവെട്ടുമ്പോലൊരു വിളി
ആ ഒച്ച ഭൂമിപിളർന്നു വന്ന്
പൂതത്തിന്റെ കാതിലലച്ചു നിന്നു.

ദേവ്യേ... ഞാനിതാ വന്നേ
വേരും മരങ്ങളും പൂക്കളും
കായ്കളുംമിണ്ടാതുരിയാടാതെ ചമഞ്ഞുനിന്നു.

ഞാനിതാ പോണേ...എന്നുണ്ണീ പൂങ്കരളേ
ഞാനിതാ പോണേ...
മീനുംകൂട്ടി ഒരുരുളകാത്തുവെച്ചേക്കണേ ഇന്നുരാവിൽ

കുന്നിൽ മേലേന്നു വീണ കല്ലുപോലെ
പൂതം തെന്നിത്തെറിച്ചുപോയി
കൂടെ കാവും പടലും പറന്നുപോയി.

ഒരു കീറ് ചോന്നപട്ട്
എന്റെ നെഞ്ചത്ത് പാറിവീണു

Lyrical and immersive reflection on rural life, nature, and spiritual imagery, weaving together childhood memories, village landscapes, and the delicate interplay of ritual, seasons, and fleeting moments.


Related Articles