പയ്യന്നൂർ ഗാന്ധിപാർക്കിൽ

Poem

പയ്യന്നൂർ ഗാന്ധിപാർക്കിൽ


വെയിൽ
ചിന്നുന്ന നേരം
മഞ്ഞച്ച മുളങ്കമ്പ്
തനിക്കൊപ്പം പൊക്കമുള്ള
പ്രതിമയെ നോക്കുന്നു.

നഗരത്തിൻ ബഹളത്തിൽ
തൊട്ടുനില്ക്കുമിടമെന്തേ
നിശബ്ദത പുതച്ചിട്ട്
ധ്യാനത്തിലിരിക്കുന്നു?!

സമരത്തെ കൈപിടിച്ച്
ജനകടലലയിലായ്
ശബ്ദഘോഷപ്രപഞ്ചത്തിൽ
സൗമ്യനായ് നിന്ന ദേഹമെ-
ന്നോർത്ത് ഇരിക്കയോ
ശാന്തം ശാന്തമാർന്ന്
പാർക്കിലെ സകലതും!

ഗേൾസ് സ്കൂളിലെ കുട്ടികൾ
സന്ദേശവാക്യവിസ്മയം
മൗനം കൊണ്ടളക്കുന്നു
ആഴമെത്ര രണ്ടിനും!


Related Articles