ആകാശത്ത് നിന്ന്- സാറ അബു റാഷിദ് എഴുതിയ കവിത

Poem

ആകാശത്ത് നിന്ന്- സാറ അബു റാഷിദ് എഴുതിയ കവിത


ഫലസ്തീൻ കവിതകൾ

 

 ഞാൻ മരിച്ചാൽ
എന്നെ ആകാശത്ത് അടക്കം ചെയ്യുക
അതിന്റെ പേരിൽ ആരും യുദ്ധം ചെയ്യുന്നില്ല.
ശൂന്യമായ ബോംബ്‌ഷെല്ലുകൾ കൊണ്ട്
കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നു.
(ആകാശത്തുനിന്ന് എനിക്കത് കാണാനാവും)
ഒരു മുത്തശ്ശി അവരുടെ ഈദ് മാക്രൂട്ടയും മാമൂലും ചുടുന്നു.
(ആകാശത്തുനിന്ന് എനിക്കത് രുചിക്കാനാവും)
ഓറഞ്ചു മരച്ചുവട്ടിലിരുന്ന്
കൗമാരക്കാർ പ്രണയലേഖനമെഴുതുന്നു.
(ആകാശത്തുനിന്ന് എനിക്കവ വായിക്കാനാവും)
പട്ടാളക്കാർ പാറമുനമ്പിൽ നിന്ന്
പുതിയ തോക്കുകൾ പരിശോധിക്കുന്നു
(ആകാശത്തുനിന്ന് എനിക്കവ കേൾക്കാനാവും)
തീ, മരണം, വെള്ളം
എന്നിവയ്ക്ക് കീഴിൽ
അടുക്കളയിൽ പാകം ചെയ്യുന്നു.
(ആകാശത്തുനിന്ന് എനിക്കവ മണക്കാനാവും)
ഞാൻ പറഞ്ഞു, ഇപ്പോൾ എല്ലാം ശാന്തം
ആകാശം ആരുടേതുമല്ല, ആർക്കുമവകാശവാദവുമില്ല.


Related Articles