താത്രി

Poem

താത്രി


 

നിന്നെ കൊണ്ടുപോയ
വയലിന്റെ കരയ്ക്കല്‍
ഞാന്‍ നിന്ന നിമിഷത്തിലേക്ക്
ഭ്രഷ്ടയായ ഒരു സ്ത്രിയും
രജസ്വലയായ സന്ധ്യയും
ഒരുമിച്ചു വന്നു
എന്നെയും സന്ധ്യയെയും മറികടന്ന്
നിന്നേക്കാള്‍ വേഗത്തില്‍
അവള്‍ പോയി
ഇലപ്പടര്‍പ്പില്‍
മുളങ്കിളിയെന്നോണം
പച്ചപ്പില്‍ അപ്രത്യക്ഷയായ
നിന്നെയോര്‍ത്ത്
എന്റെ കണ്ണുകള്‍
കരഞ്ഞ നേരത്ത്
ചെരിഞ്ഞ പാതയിലൂടെ
ചെറുതുരുത്തിയിലേയ്ക്കാവുമോ
നിശ്ശബ്ദതയും
വഴിഞ്ഞു പോയത്?

 


Related Articles