ഞാനവൾക്കിട്ട പേര്
വള്ളിയെന്ന്.
അവളെനിക്കിട്ട പേര്
മരമെന്നും.
വള്ളിയെന്നും മരത്തെയും
മരമെന്നും വള്ളിയേയും
ചുറ്റിപ്പടരണമെന്നതായിരുന്നു
ഞങ്ങളുടെ നിബന്ധന.
പക്ഷെ,
അവൾ നിബന്ധന തെറ്റിച്ചു.
അവളൊരു ദിവസം പറഞ്ഞു:
'എനിക്ക് വളളിയാകൽ
മടുത്തു. അതൊക്കെ ചില
പഴയ പെണ്ണുങ്ങൾക്ക്
പറഞ്ഞ പണി.
എന്നെയിനി അതിനു കിട്ടില്ല.
നമുക്കീ നിബന്ധന വേണ്ട.'
