മരിച്ചവരുടെ ഫേസ്ബുക്ക്

Poem

മരിച്ചവരുടെ ഫേസ്ബുക്ക്


പൊടുന്നനെ ഒരു ദിവസം
മരിച്ചവർ മാത്രം
ജീവിച്ചിരിക്കുന്ന
ഒരിടമായി
ഇവിടം മാറും

പലപ്പോഴായി
അണഞ്ഞു പോയ വിളക്കുകൾ
ഒന്നിച്ചു കത്തും

പ്രാണനൊപ്പം
കുഴഞ്ഞു വീണു നിലച്ച
വാക്കുകൾ സ്റ്റാറ്റസുകളായി
മിടിച്ചു തുടങ്ങും

അവളുടെ ആകാശത്തെ
പച്ചനിറമുള്ള നക്ഷത്രത്തിലേക്ക്
കണ്ണയച്ച്
അവൻ
ചോദിക്കും
സുഖമല്ലേ പെണ്ണെ..?


Related Articles