കുളക്കോഴിയുടെ കുറുകൽ
മറഞ്ഞിരിക്കുന്ന
കുളക്കോഴിയുടെ
ഒരേയൊരു
കുറുകൽ മതി;
മറന്നുപോയ പുഴ
എങ്ങുനിന്നെന്നില്ലാതെ
ഒഴുകിവരും!
നിശ്ശബ്ദത
മുട്ടയിട്ട കോഴി
നിർത്താതെ
കൊക്രിക്കുന്നു.
വീട്ടിലാരുമില്ല
മൗനംമാത്രം
പറമ്പിലൂടൊരു
മൂർഖൻ
പതിയെ
നീങ്ങുന്നു.
യുദ്ധമില്ലാത്ത ദിവസം
സമാധാനം എന്ന നഗരത്തിൽ
ഒടുവിൽ
യുദ്ധമില്ലാത്ത ദിവസം
നമ്മളെല്ലാം
സമാധാനം എന്ന നഗരത്തിൽ
ഒത്തുചേർന്നു.
ആകാശത്ത്
വിമാനങ്ങൾ
തുമ്പികളെപോലെ പാറി
തെരുവിൽ
വണ്ടികൾ
അരയന്നങ്ങൾപോലെ നീന്തി.
ഇത്ര ചേർന്ന്
നമ്മൾ
മുട്ടിയുരുമ്മി നിന്നിട്ടും,
തീ പാറിയില്ല,
പുക മൂടിയില്ല,
ചോര ചിന്തിയില്ല...
ഈ ദിവസം
ഒരു മനുഷ്യനും
വേറൊരു മനുഷ്യനെയും കൊന്നില്ല,
ഒരു കെട്ടിടവും പൊട്ടിത്തകർന്നില്ല;
കൊലവിളിയില്ല, നിലവിളിയില്ല!
മഴക്കാൽ
മെലിഞ്ഞ കാലുകൾ
നീട്ടിവെച്ച്
പുരയ്ക്കുചുറ്റും
നടക്കുന്നു
ഉമ്മ പറഞ്ഞ
പേടിക്കഥയിലെ
പാതിരാഭ്രാന്തൻ മഴ
കടലാകാശം
കടലും
ആകാശവും
ഇപ്പോൾ
ഒരേ നീല
മകനോടൊത്തുള്ള
നടത്തങ്ങൾ
അതാ
സൂര്യൻ
അതാ
മഞ്ഞ്
അതാ
പൂവ്
അതാ... അതാ...
മകനോടൊത്തുള്ള
പുലർകാല നടത്തങ്ങളിൽ
അവൻ എനിക്ക്
തിരികെത്തരുന്നു
നഷ്ടമായ ഭൂമി.
കല്ലുമ്മക്കായ
ഒരൊറ്റ
കല്ലുമ്മക്കായിൽനിന്നും
ഒരു
കടൽ
പുറപ്പെട്ടുവരുന്നു.
യുദ്ധം
നേരം വെളുത്തു
റോഡുണർന്നു
യുദ്ധംതുടങ്ങി
റോഹിംഗ്യ എന്നാൽ
റോഹിംഗ്യ എന്നാൽ
പലായനം
റോഹിംഗ്യ എന്നാൽ
വെന്തപുര
റോഹിംഗ്യ എന്നാൽ
ആളുന്ന വിശപ്പ്
റോഹിംഗ്യ എന്നാൽ
ഉടലില്ലാത്ത നിലവിളി;
നിലയില്ലാത്ത പാതാളം!
(എഡ്വേഡ് മങ്കിന്റെ 'The Scream' എന്ന
വിഖ്യാത പെയിന്റിങ് ഓർമിക്കുന്നു.)
കടൽ ആദ്യം കാണുമ്പോൾ
ആദ്യമായി
കാണുമ്പോൾ
കടൽ
എനിക്ക്
ഇളകുന്ന ഒരു ചുമരായിരുന്നു.
പിന്നെയത്
പതുക്കെ
ചാഞ്ഞുകിടന്ന്
തിരയടിച്ചു.
ധർണ
മഴയുടെ
ബാരിക്കേഡിനപ്പുറം
മരിച്ചവരുടെ
ധർണ
മുരിക്ക് പൂക്കുന്നു
ഉറക്കൊഴിഞ്ഞ
രാവിന്നു ചോട്ടിൽ
മുരിക്കു പൂത്ത
ദിനത്തിൽ
നിശ്ശബ്ദത
This fragmented poem moves like a collage of impressions, slipping from trivial, everyday irritations to moments of overwhelming grandeur. Through abrupt shifts in tone and imagery, it captures the uneven texture of modern life—its petty cruelties, fleeting joys, and epic crises. The verses refuse a single narrative, instead layering snapshots of the mundane and the extraordinary, from casual meanness to the shattering realities of war. This disjointed form mirrors the way memory, media, and lived experience collide, offering a raw, fractured portrait of the world’s contradictions.
