പേരുമാറ്റം

Poem

പേരുമാറ്റം


ഉറങ്ങി എഴുന്നേറ്റപ്പോഴാണ്
നമ്മളൊരു നദിയല്ലാതായത്
മുന്‍പ്, താഴ്വരയിലെ വിളനിലം
നദീതടത്തിലെ വൈവിധ്യങ്ങള്‍
പെരുമഴയില്‍, കനലില്‍
ചുട്ടെടുത്ത കിനാവുകള്‍...

മനുഷ്യനാകുന്നതിനും മുന്‍പ്
നല്ലൊരു മൃഗമായിരുന്നു
എന്റെയും നിന്റെയും ഉള്ളില്‍
ഒരു കുളിര്‍കാലം നീണ്ടുകിടപ്പുണ്ട്
വിഷം പുരട്ടിയ അമ്പുകളുടെ
ശീല്‍ക്കാരങ്ങളില്‍ മുറിയുന്നത്
അതിലെ ശേഷിപ്പുകളാണ്

മണ്ണടരില്‍, മേലങ്കിയില്‍ നിന്നെല്ലാം
ഒലിച്ചുപോയൊരു ശാസ്ത്രത്തെ എടുത്ത്
നീയൊന്ന് കൈക്കുമ്പിളില്‍ വയ്ക്കൂ
ആ കണ്ണാടി പ്രതലത്തില്‍
ഓര്‍മ്മയുടെ നറുനിലാവ് ഉദിക്കും

മനുഷ്യനാവുന്നതിനു മുന്‍പ്
നമ്മളൊരു മഹാനദിയായിരുന്നു...


Related Articles