പാഥേയം

Poem

പാഥേയം


കനത്തിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ചപ്പിലകൾക്കുള്ളിൽ പാമ്പുകൾ വിശ്രമിക്കുന്ന നീണ്ട ഇടവഴികളും, ചെളി പിടിച്ച അറ്റമില്ലാത്ത വയൽവരമ്പുകളും നടന്നു തീർത്തയൊരു പഠനകാലത്തിന്റെ ചെളിയും കിരുകിരുപ്പും ഇപ്പോഴും കാലിന്റെ ഉപ്പൂറ്റിയിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്...

അല്ലെങ്കിലും നടന്നു തീർത്ത എത്രയെത്ര വഴികളെയാണ് മറവികളുടെ ഒറ്റക്കൊളുത്തിട്ട് കൈതോലപ്പായകളിൽ ചുരുട്ടിക്കൂട്ടിക്കളഞ്ഞത്...

എത്ര വഴികളാണ് മിഴി നിറഞ്ഞു ഇറങ്ങിപ്പോകുന്നത്...

കിഴക്കുനിന്ന് നീണ്ടുവരുന്ന വലിയ പാടവരമ്പിലൂടെ ഇടത്തെ കയ്യിൽ ബാഗും വലത്തേ കയ്യിൽ കുടയുമായി നെൽക്കതിരുകളെ തഴുകിത്തലോടി വരുന്ന ഇളങ്കാറ്റിന്റെ കാതിൽ കിസ്സകൾ പറഞ്ഞു പതുക്കെ ഒഴുകിവന്നിരുന്ന ഒരു പാവാടക്കാരി.


Related Articles