പരിവർത്തനങ്ങൾ...  (പ്രണയത്തിന്റെ /സൗഹൃദത്തിന്റ )

Poem

പരിവർത്തനങ്ങൾ... (പ്രണയത്തിന്റെ /സൗഹൃദത്തിന്റ )


സൗഹൃദത്തിന്റ
വലകണ്ണികൾക്കുള്ളിൽ,
പ്രണയത്തിന്റെ ഒളിഞ്ഞിരിക്കുന്ന
കണ്ണുകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്......!

മൗനത്തിന്റ ഇരുപുറവും
നോവിന്റെ ഉറവകൾ
പ്രണയത്തിന്റെ
മാസ്മരികത വിളിച്ചുപറയും....

ഇടറുന്ന മനമോടെ
സ്വപ്നത്തിന്റെ കാലടികളെ ചിലപ്പോഴെങ്കിലും തള്ളിമാറ്റും..
വിരഹത്തിന്റെ
നോവിങ്ങനെ മുള്ളുപോൽ തറച്ച് ഓർമപ്പെടുത്തും...

ഹൃദയമാപിനിയിൽ പ്രണയത്തിന്റെ കോലുകൾ എപ്പോഴും ഉയർന്നിരിക്കും...
ചിലപ്പോളവ സൗഹൃദത്തെ തുലനപ്പെടുത്തും...


Related Articles