പരിചയം

Poem

പരിചയം


നടക്കാനിറങ്ങുമ്പോൾ
സൂര്യനെന്നെ
പിന്തുടരുന്നേയുണ്ടായിരുന്നുള്ളൂ.

ഭയമെടുത്തണിഞ്ഞപോലെ
ഉടലിളക്കി
ഓടാൻ തുടങ്ങിയിരുന്നു ഇരുൾ.

നടന്നു ക്ഷീണിച്ചൊരിടത്തിരിക്കാൻ
കൊതിച്ചപ്പോൾ
എതിരേ വരുന്നുണ്ടൊരാൾ.

എൻ്റെയതേ പ്രായം.
നടക്കാനിറങ്ങിയതല്ല.
ക്ഷീണിതനെങ്കിലും,
നടത്തമതെല്ലാം മറയ്ക്കാൻ ശ്രമിക്കുന്നു.
മലയാളിയല്ലെന്ന് കാഴ്ചയിൽ വ്യക്തം.


Related Articles