ഉലകിലെ
ഉന്മാദത്തിന്റെ
മൊത്തക്കച്ചവടമുണ്ടായിരുന്നു
ഒരുകാലത്ത്
ആശാട്ടിക്ക്.
വിതുമ്പലിൻ്റെ
വക്കിലെ
വെളിച്ചമെന്നോ
വേണ്ടുവോളം
വേദനിപ്പിക്കുന്ന
വാക്കെന്നോ മറ്റോ
ആയിരുന്നു
പേര്.
പണ്ട് മുക്കിന്
ചാരായക്കട
നടത്തിയ വകയിൽ
ഒറ്റബുദ്ധിയായ മകനും
കവല നിറയെ
കാമുകന്മാരുമായിരുന്നു
ആകെ
സമ്പാദ്യം
മകൻ വണ്ടികേറിപ്പോയി,
കൂട്ടിരിപ്പുകാർ
അടുത്ത കട
തപ്പിപ്പോയി.
