പല വഴികളിൽനിന്ന് പലർ

Poem

പല വഴികളിൽനിന്ന് പലർ


സ്വപ്നത്തെരുവിൽ ചായും വെയിലിൽ
ഒരു ചുളിഞ്ഞ വൃദ്ധൻ
അയാളുടെ കൈയ്യിൽ ഒരു പിള്ളസ്രാവ്
അതിനെ 
അനാസക്തം പിൻതുടരുന്നു
ഒരു വാലാട്ടി.

മേടയിൽ നിന്ന് 
അഭിശപ്തനായ സൂര്യൻ കടലിൽ പതിക്കുമ്പോൾ
പലരായി വരുന്ന ഇരുട്ട് ഒന്നായിപ്പരക്കുന്നു.
അതു പതിക്കുന്ന നീറ്റുപുരയിലെ നിഴലുകൾ

നിലാവുനിറമുള്ളവ
ചുണ്ണാമ്പു മണമുള്ളവ.

ഇരുട്ടിന് ചായംപൂശാൻ 
മത്സരിക്കും രാപ്പൂക്കൾക്ക്
ചൂളകെന്തുന്നത് കേട്ടുകൂട
ചുവരുകൾ മാത്രം 
അതു കേൾക്കാനായി 
എന്നും കാതുമുളപ്പിക്കുന്നു


Related Articles