പടം പൊഴിക്കൽ

Poem

പടം പൊഴിക്കൽ


ചില നേരങ്ങളിൽ
എവിടെ നിന്നെന്നറിയാതെ
ഒരു വിഷാദത്തിൻ്റെ
വിത്തു മുളച്ചു വരുമുളളിൽ

പൊടുന്നനെയത്
വളർന്ന്
പടർന്ന്
വൻ വൃക്ഷമാവും.

വേരുകളിലാണ്‌
അത്
പൂവിടുക.
ആർക്കും
കാണാനാവാതെ
പൂത്ത് നിറഞ്ഞ്
കനക്കുമത്.

വേരുകളിലേക്ക്
ആഴ്ന്നിറങ്ങിയും
കയറിയും
ഉൻമത്തനായ
ഒറ്റയാനായി


Related Articles