നിൻ്റെ മണമെന്നിൽ
നിറയുന്നു.
മത്ത് പിടിപ്പിക്കുന്ന
ഗന്ധത്താൽ ഞാൻ
നിന്നിൽ പെട്ടുപോകുന്നു.
തേനിൽ വീണു പോയൊരു ശലഭത്തെപ്പോലെ.
ഞാൻ
ആനന്ദത്താൽ
തളിർത്ത് പൂത്തവൾ.
നീയോ,
അവസാന രതിമൂർച്ചയുടെ തിളയ്ക്കലിൽ മറന്നുപോയ
നിന്നെ വീണ്ടെടുക്കാൻ പറ്റാതെ എന്നിൽ പെട്ടുപോയവൾ.
നിൻ്റെ വിയർപ്പിൻ്റെ
ചെമ്പകം
ഓർമ്മകളിലേക്കെന്നെ
വിരിയിക്കുന്നു.
കാട്ടുതീ പോലെ
ഓരോ തവണയും ജ്വലിക്കുന്നു
നിൻ്റെ, എന്റെ ഉടലുകൾ.
ഒരേ ഉന്മാദത്തിൻ്റെ വന്യത
ഇരുവരേയും നിർഭയരാക്കുന്നു.
ഓരോ ശ്വാസത്തിലും
ഓരോ പൂവിന്റെ സുഗന്ധം
നമ്മളെ പൊതിയുന്നു.
ഹൃദയങ്ങളിങ്ങനെ ആവർത്തിച്ച് ധൃതിയിൽ മിടിക്കുന്നതെന്ത്?
