അവൾ ഒറ്റമരമാണ്
വർഷാന്തരങ്ങളിൽ
നോവിലകൾ
തല്ലിക്കൊഴിക്കുന്ന
ഉടലിൽ വ്രണമുറഞ്ഞ്
മുറിപ്പാടുകൾ കോറി
തൊലിയടരുമ്പോഴും
കണ്ണീരൊളിപ്പിച്ച്
പുഞ്ചിരി തൂകുന്ന
ഋതുഭേദങ്ങളിൽ
അവസ്ഥാന്തരങ്ങളെ
സഹനത്തിന്റെ
മൃദുദലങ്ങൾ കൊണ്ട്
ഓമനിച്ചുറക്കുന്ന
സർവസാക്ഷിയായി
പരിഭവത്തിന്റെ
കുളിരു ചുറയാതെ
മനസിനെ സാന്ത്വനശിഖരങ്ങൾ
കൊണ്ടിറുകെ പുണരുന്ന
അനാദിയാംകാലത്തിന്റെ
വെറുമൊരുനോക്കിനായ്
നേർത്തതലോടലിനായ്
കാത്തുകാത്തിരുന്ന്
താനറിയാതെ
പാതിവെന്ത ഒറ്റമരം.
