ഒറ്റമൈന

Poem

ഒറ്റമൈന


കാഴ്ചയിൽ നിന്ന് പിന്നാക്കം
പാഞ്ഞോടുന്ന വീടുകൾ...
ആരുടേതാണവ???
മഴയ്ക്ക് മുമ്പുള്ള ആകാശത്ത്
നിന്നടർന്ന് വീണ്പോയ ചിന്തുകളുടെ
നരച്ച നിറങ്ങളുള്ള വീടുകൾ...

നേർത്തുനീണ്ട വിരലഴികൾക്കുള്ളിൽ
ഇരുളിലമർന്ന കിളിവാതിലുകൾ...
പതിയിരുന്ന് വിങ്ങുന്ന
ഉമ്മറച്ചാരുകസേരകൾ...
മഞ്ഞവെയിലിൻ്റെ ഇത്തിരിച്ചൂടിൽ
കൂമ്പിപ്പോയ നാലുമണിക്കൂട്ടങ്ങൾ...
പിന്നാമ്പുറങ്ങളിൽ നിശ്ശബ്ദമായ്
കരഞ്ഞൊഴുകുന്ന തോടുകൾ...
സൂര്യനമസ്കാരങ്ങൾക്കൊടുവിൽ
തളർന്നുറങ്ങുന്ന തെച്ചിയിതളുകൾ...
എന്തോ പറയാതെ പറയുന്ന
നിഴൽ വീണ നടവഴികൾ...

ശരവേഗത്തിലോടിയൊളിക്കുന്ന
നോവോർമ്മകൾക്കെന്തെന്ത് ഭാവങ്ങൾ!!!

ഒടുവിലത്തെ കാഴ്ചയിൽ
തപസ്സുണരാതെ അതാ ഒരൊറ്റമൈന...


Related Articles