ഓട്ടം

Poem

ഓട്ടം


എനിക്ക് ഓടി പോകാന്‍
മറ്റൊരു നഗരം വേണമായിരുന്നു.
വെറും കൈയ്യോടെ എങ്കിലും
ഇവിടം വിടണമായിരുന്നു.
തുറന്നിട്ട വാതിലിലൂടെ
കയറി വരുന്ന കാറ്റ്
ഒന്ന് ശ്വസിക്കണമായിരുന്നു.

കിട്ടിയതെല്ലാം വാരിപ്പെറുക്കി ഞാനോടി.
തകര്‍ന്ന വീട്
പൊട്ടിയ ജനാല ചില്ലുകള്‍
അഴയില്‍ പൊടിമണ്ണില്‍
പുരണ്ടുകിടക്കുന്ന ഉണങ്ങിയ വസ്ത്രങ്ങള്‍.

അവനെ എന്റെ മുറിയില്‍ ഉപേക്ഷിച്ച് ഞാനോടി.
ദൂരെ തെളിഞ്ഞ ആകാശം
മഞ്ഞില്‍ കുതിര്‍ന്ന പുല്‍പ്പരപ്പ്.
ഞാന്‍ തിരിഞ്ഞ് നോക്കിയതേയില്ല.
മുന്നോട്ട് മുന്നോട്ട് കുതിച്ചു.

എന്റെ തലയോട്ടി അവനരികില്‍
ഒരു പൂപ്പാത്രംപോലെ കിടക്കുന്നുണ്ടാവാം.
എന്റെ നട്ടെല്ല് ഒരു കള്ളിമുള്‍ ചെടിയായി
അവനിലേക്ക് മുള്ള് വിടര്‍ത്തുന്നുണ്ടാവാം.


Related Articles