ഒറ്റ

Poem

ഒറ്റ


ബാക്കിയായ
വരികള്‍ക്ക് ചുംബനം
നല്‍കാതെ ഞാന്‍
പടികളിറങ്ങി.

മണ്‍കട്ടകള്‍ക്കൊണ്ട്
ആരോ കരഞ്ഞ മിഴികളില്‍
പ്രതീക്ഷ വിരിച്ചു
പണിത പടികള്‍.

ഓരോ കാലടി ഗീതവും
രാഗമറിയാത്ത
കാതുകളില്‍ മുഴങ്ങി.

ദൂരം മറന്നകിളിക്കുഞ്ഞുങ്ങള്‍
വീണുടഞ്ഞ ചില്ലുകൂട്ടിലെ
മുഖങ്ങള്‍ക്കണ്ട്
നൊമ്പരപ്പെട്ടു.


Related Articles