നേര് തിരയുവാൻ ആകാതെ നോവ് പെരുകി,
ഒരു പേമാരിയായി പെയ്തിട്ടും പെയ്തിട്ടും
തോരാതെ,തീരാതെ നോവിന്റെ പെരുമഴ
ഉള്ളുലച്ചുടച്ചെറിഞ്ഞതൊരായിരം സ്വപ്നങ്ങളെ
താലോലിച്ച ശാന്തമാം നിദ്ര
അശാന്തിയുടെ തീരങ്ങളിലാഴ്ന്നു പോയി.
നേര് ഒരു നോവായി, വിങ്ങലായി, പ്രായശ്ചിത്തത്തിനാവാത്ത
ഇന്നലെകളുടെ ബാക്കിപത്രമായി,
പക്ഷം പിടിക്കാനാവാത്ത കാഴ്ചക്കാരനായി,
ഉള്ളിൽ ഒരായിരം പ്രജകളെ വഹിപ്പൊരു ഗർഭയോഷ¹ നീ,
എന്നിട്ടും! ഉള്ളുലച്ച ചെയ്തികൾ
പലതും സഹിക്കവയ്യാതെ അലറിക്കരഞ്ഞവൾ
സംഹാര രൂപയായി,
ഒരു പെരുമഴക്കാലത്തിന്റെ നോവ് ആയി,
പൊറുതിയില്ലാത്ത ചെയ്തികൾ
പാടില്ലെന്ന് ഓർമ്മപ്പെടുത്തൽ ആയി,
പെയ്തിട്ടും തോരാതെ ഈ പെരുമഴക്കാലം.
