പ്രണയത്തിന്റെ സാഹിത്യപശ്ചാത്തലം
തേടി നടക്കേ, സ്‌നേഹത്തിനൊരു റിസര്‍ച്ച്
മെത്തോഡോള്‍ജി ഇല്ലെന്നവള്‍ ഓര്‍ത്തു.
ഫുക്കോയില്‍ തുടങ്ങി അഗമ്പനില്‍ തീര്‍ന്ന
തത്ത്വങ്ങള്‍ അവളെ ജീവിതം പഠിപ്പിച്ചു.
ഫ്രോയ്ഡ് ഒരു സ്വപ്നമായി മാറിയപ്പോള്‍
പ്രണയം മറ്റൊരു പ്രഹേളികയായി
അവള്‍ക്ക് മുന്നില്‍ നിശ്ശബ്ദം നിന്നു.
സില്‍വിയാ പ്ലാത്തും കമലാ ദാസും അവളെ
പ്രണയ നഷ്ടങ്ങളെ ഓര്‍മ്മിപ്പിച്ചു.
ഷേക്‌സ്പിയറില്‍ നിന്ന് എലിയറ്റിലേക്ക്
താണ്ടിയ ഏകാന്ത ദൂരങ്ങള്‍
പ്രണയ വനത്തില്‍ നിന്ന് നിരാശയുടെ
തരിശ്ശുഭൂമിയിലേക്കുള്ള യാത്രയായി മാറി.
ഒടുവില്‍...
എല്ലാ പാഠങ്ങള്‍ക്കും
ഒടുവില്‍
വിര്‍ജീനിയ വൂള്‍ഫിനെ വായിക്കെ, അവള്‍
സ്വയം പ്രണയിക്കാന്‍ തീരുമാനിച്ചു.
