1
ഊളങ്കുന്നുകാർ
പരമ്പരയാ
ഞണ്ടുപിടിത്തക്കാരായിരുന്നു.
അതിന് തുല്യം ചാർത്തിയത്
ഒരു ഊളരാജാവായിരുന്നു,
നാളതു വരെ
നിലാത്തൊട്ടിലിൽ
ഉറങ്ങിയിട്ടില്ലാത്ത
ഊളരാജാവ്!
പിന്നെയത് വിലക്കിയതും
ഒരു ഊള രാജാവായിരുന്നു,
നീലത്തൊട്ടിയിൽ
പലവട്ടം മുങ്ങി നിവർന്ന
അതേ ഊള രാജാവ്...!
