നിർത്തിയിട്ട പട്ടം

Poem

നിർത്തിയിട്ട പട്ടം


കാശത്തിൽ
അനന്തമേലെയിൽ
പതറിപ്പാറുന്നു പട്ടം.
കടിഞ്ഞാൺ വളഞ്ഞിളകുന്നു
വായുവിൽ.

 ആരു പറപ്പിക്കും
പട്ടമാണിത് 🤔
എല്ലാ പട്ടങ്ങൾക്കും മുകളിൽ
കടൽക്കാറ്റിന്റെ
രണ്ടാം കശേരുവിൽ.

 ഏതു കുട്ടിയാണിപ്പോൾ
ആഹ്ലാദത്തുഞ്ചങ്ങളിൽ!
ഏതു പ്രണയിയാണിപ്പോൾ
ആനന്ദക്കൊടുമുടിയിൽ!
ഏതു പൗരനാണിപ്പോൾ
ആശ്വാസശിഖരങ്ങളിൽ!

 നൂലറ്റം തേടി
നീങ്ങുന്നു ഞാൻ
അർത്ഥങ്ങളിൽ 🚶
തേടിയേറെപ്പോകെ
പൂഴി നിറച്ചൊരു കുപ്പിയിൽ കെട്ടി
നിർത്തിയിട്ടതാണാരോ
പാവമീ പട്ടത്തെ 😔


Related Articles