ഇരുട്ടുരുൾമഴത്തുള്ളിപ്പെരുക്കത്തികുതിർന്നൊട്ടി
ഇരുചക്രക്കുതിപ്പേറ്റും തണുപ്പുടുപ്പിൽ
ജല പാളി, ടയർ,
കരിമ്പരുപരുപ്പുറഞ്ഞ ടാർ നിരത്തിന്റെ ഞെരിപിരി;
കുതറിച്ചീറൽ.
കണങ്കൈ, കാൽവിരൽത്തുമ്പ്, മുഖം,
കണ്ണിൽ തറയ്ക്കുന്ന ചരൽപ്പെയ്ത്തിൽ
മനസ്സുടൽ തെളിഞ്ഞ സ്ലേറ്റ്.
മഴപ്പാട്ടിന്നിയർപ്പീസ്സ്
ചെവിയ്ക്കുള്ളിൽ തിരുകി,
കാറ്റൊരു ശ്രുതിയൊരേതാളം,
നനഞ്ഞിരമ്പം
