നീയും ഞാനും നമ്മുടെ ഏദൻതോട്ടവും

Poem

നീയും ഞാനും നമ്മുടെ ഏദൻതോട്ടവും


നീയും ഞാനും ജീവിച്ചിരുന്നു
ഓക്കുമരവും
സൈപ്രസ് വൃക്ഷവും പോലെ
പരസ്പരം തണലായി,
ചില്ലകളാൽ രമിച്ചു,
സൂനങ്ങളാലിഴുകി,
വേരിനാലിണ ചേർന്ന്,
അനുസ്യൂതമൊഴുകുന്ന
ഹിമാനി നദികളെ പോലെ
ഈ മഴനിഴൽ പ്രദേശങ്ങളിൽ
നീയും ഞാനും
മാത്രമായിരുന്നു..

പ്രിയപ്പെട്ടവളെ ഹവ്വ,
എന്റെ വാരിയെല്ലിൽ നിന്നും
നീ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
ഉൽകൃഷ്ട യുഗ്മങ്ങളായ
എന്റെയും നിന്റെയും
ആത്മസംഗമഫലമായി
നിന്നിലെ സ്ത്രൈണതയിൽ
നിന്നുമെന്റെ പരമ്പരകളും
ഉത്ഭവിക്കപ്പെട്ടു.

നമ്മുടെ മാത്രമായ
ഈ ഏദൻ തോട്ടത്തിൽ
വിലക്കപ്പെട്ട
കനികളുണ്ടായിരുന്നോ?

ഇല്ല
ഇവിടെ
നമുക്കായി മുന്തിരികൾ വിളഞ്ഞു,
വശ്യ പുഷ്പങ്ങൾ
മാദകഗന്ധം പൊഴിച്ചു
രക്ത വർണ്ണം സ്വീകരിച്ചു
വ്രീളാവിവശഭാവങ്ങൾ
പ്രകടമാക്കി


Related Articles