നൻപകൽ നേരങ്ങളിൽ 

Poem

നൻപകൽ നേരങ്ങളിൽ 


വിളക്ക് ഏട്രി വെയ്ത്താൽ കൂട 
നിഴൽ പോല തോന്ട്റും നിജമെ 
നിഴൽ പോല തോന്ട്റും നിജമെ 
(അഗ്നിസാക്ഷി - വാലി, എം എസ് വി)  

നനവുമാഞ്ഞൊരു തമിഴ് വേനൽ വാരിച്ചുറ്റി
വിയർത്തും മെലിവാർന്നുടൽ തളർന്നും
നിസ്സഹായം മയങ്ങുന്നു കൂപ്പുകൈപോൽ
മഹാവിഷാദകാല സഹനം - പൂങ്കുഴലി. 

പനൈ മരങ്ങളിൽ കോവിൽ കൊടികളിൽ
ചോളവയൽകളിൽ മല്ലിഗൈ മണങ്ങളിൽ
പകുത്തു ക്ഷീണിച്ചലഞ്ഞ കാറ്റുവന്നെത്തി 
കൺമൂടി നിന്നൊരാ മുടിയിഴകൾ മാറ്റുന്നു.

കൺ തുറക്കുന്നു, ചുറ്റും അകംചുമരിനാൽ 
ജീവപര്യന്തം ചാർത്തി അവളേറിയ വീട്,
ഉയരമില്ലാത്ത വാതിൽ, വെയിൽ വരയ്ക്കും 
വെളിച്ചത്തിൻ കിണർവെള്ളമെത്തും ജനൽ. 


Related Articles