ഓർമ്മകളിൽ
കാടുള്ള മൃഗമെന്ന്
സച്ചിദാനന്ദൻ മാഷെഴുതിയതിൽ
ഞാൻ പെടില്ല.
ഓർമ്മയിൽ
നഗരങ്ങളുള്ള മൃഗം.
അതിൻ്റെ അഴുക്കുചാലുകൾ വഴി
പുറത്താക്കപ്പെട്ട്
നഗരങ്ങളായ നഗരങ്ങളിലേയ്ക്ക്
പലായനം ചെയ്യപ്പെട്ട പട്ടം.
നഗരങ്ങൾ ആരുടെയും
സ്വന്തമല്ല.
അതിൻ്റെ പുകക്കുഴലുകൾ
നിറയെ മനുഷ്യരാണ്,
ചവിട്ടി നിൽക്കുന്നതവരുടെ
അസ്തികളിലും
