നാദിറാ ...
എന്താണുമ്മ..
ഇരുട്ടിന്റെ വെയിലേറ്റം
നിശ്ചലതയില്ലാത്ത ക്ലോക്കിന്റെ നാദം
ഇതിപ്പോൾ കാലങ്ങളായില്ലേ?
ഞാനവിടെ ഉറങ്ങേണ്ടതായിരുന്നു
ദൂരം കുറവാണ്
പോകുവാനുറച്ചതാണ്.
അവധി ദിനങ്ങൾ, വൈകുന്നേരങ്ങൾ സന്തോഷങ്ങളുടെ രാവുകൾ
മഴയെ ഇഷ്ടപ്പെട്ടിരുന്നു
എന്നും മഴയെ ഇഷ്ടപ്പെട്ടിരുന്നു
ആരവങ്ങളിലൂടെ അലയണം
നിശ്ശബ്ദത പുണരുമ്പോൾ വീർപ്പുമുട്ടുന്നു
അവരൊരിക്കൽ വരുമ്പോൾ എന്നെ തേടും
തീർച്ച
അവരെല്ലാവരും കെട്ടിപ്പിടിച്ചായിരിക്കും ഒഴുകിയിരിക്കുക
അവരൊരിക്കൽ വരുമ്പോൾ എന്നെ തേടും.
