നീളുന്ന റെയില്‍പ്പാതയുടെ
കല്‍ക്കുത്തുകളിലേക്ക്
ഇന്നു പുലര്‍ച്ചെ
നീ വന്നിറങ്ങുമ്പോള്‍
നിന്നെയുമെന്നെയും
വരച്ചു ചേര്‍ത്ത
നീലവര്‍ണ്ണക്കുടയുടെ
തണുത്ത മൊട്ടുകളില്‍
മഴ തുടിക്കുന്നു.
വെളുപ്പില്‍ കറുത്ത
പൂവുകള്‍ തുന്നിയ
മഴയുമ്മവച്ച
നിന്റെയുടുപ്പ്
എന്റെ നനഞ്ഞ കവിള്‍ത്തടം.
എനിക്കറിയാമായിരുന്നു
നിനക്ക് വരാതിരിക്കാന്‍
ആവില്ലെന്ന്
ഞാന്‍
മരണപ്പെട്ട വിവരം
ചുറ്റുമുള്ളവര്‍ നിന്നോട്
പറയുന്നു
നിന്റെ
നീലകൃഷ്ണമണികളില്‍
മുയല്‍കുഞ്ഞിനെപ്പോല്‍
നമ്മുടെ സ്വപ്നം.
