മുറി

Poem

മുറി


ന്റെ മാസമുറയുടെ ദുരിതം നിറഞ്ഞ രണ്ടാമത്തെ ദിവസത്തിലാണ് നീ ആദ്യമായിട്ട്  മുറിയിലേക്ക് വരുന്നത്. ആ നഗരത്തിൽ അതൊന്നും അത്ഭുതം ആയിരുന്നില്ല. പുരുഷനും സ്ത്രീയും സഹമുറിയർ മാത്രമായി കഴിഞ്ഞുകൂടിയേക്കും. ചിലപ്പോൾ ശത്രുക്കളാകും. ചിലപ്പോൾ സുഹൃത്തുക്കളാകും. ചിലപ്പോൾ ചുംബിക്കും. ചിലപ്പോൾ ഒരുമിച്ചു ഉറങ്ങുകയും ചെയ്യും. അസാധാരണമായിട്ടതിൽ ഒന്നുമേയില്ല. 

നാവിൽ കടന്നുകൂടിയൊരു ഇംഗ്ലീഷ് തെറിയെ വിഴുങ്ങിക്കൊണ്ടാണ് നിന്റെ മുഖത്തേക്ക് നോക്കിയത്. എനിക്കു നീ വ്യക്തമായില്ല. അതായത് ആ നിമിഷം എന്റെ മുഖത്ത് കണ്ണട ഇല്ലായിരുന്നു. 

ആരാണെന്ന് ഞാൻ ചോദിച്ചില്ല. 
നീ പറഞ്ഞുമില്ല.
എന്നിട്ടും നമ്മൾ ആരെന്ന് നമുക്ക് മനസ്സിലായി. 
നമ്മുടെ ആദ്യത്തെ വിചിത്രത അതായിരിക്കാം! 

ഉറങ്ങാതെ ഞാൻ ഞെരങ്ങിക്കിടന്ന രാത്രികളിൽ ടേബിൾലാംപ് കത്തിച്ചുവെച്ചുകൊണ്ട് നീ എഴുതുകയായിരുന്നു. അപ്പോഴും നാവിൽ ഒരു ഇംഗ്ലീഷ് തെറിയാണ് വന്നത്. നിന്റെ ഗവേഷണം സമർപ്പിച്ചു കഴിഞ്ഞ രാത്രിയിൽ നമ്മൾ ഒന്നിച്ചുറങ്ങി. 


Related Articles