എംടി

Poem

എംടി


കൂടല്ലൂരിൽ ഉദിച്ച
കൈരളിയുടെ സൂര്യൻ
കഥകളുടെ
കടലുകളിൽ തീർത്തു
ജീവിതത്തിൻറെ നീണ്ട തിരമാലകൾ

ഓരോ മൗനവും
ഓരോ വേദനകളെ വരച്ചു
ഒരു കാലത്തിന്റെ
സാക്ഷ്യം പറഞ്ഞു

എഴുത്തിന്റെ താളങ്ങളിൽ
നന്മയുടെ താളുകൾ തീർത്തു
കരുണയുടെയും കഠിനതയുടെയും
കഥകൾ കൂട്ടിയിണക്കി

കഥകളുടെ കാവ്യത്തിന്
ജീവൻ നൽകി
നോവലിൻറെ ലോകത്ത്
ഒറ്റനക്ഷത്രമായി
തിരക്കഥകളുടെ
തിരയിൽ സഞ്ചരിച്ച് ചലച്ചിത്രത്തിന്റെ
ചക്രവർത്തിയായി


Related Articles