ഇരുട്ടിൽ
ഒരിടത്തുവെച്ച്
കല്ലേറ് കിട്ടുമെന്ന
പേടിയിൽ ജീവിക്കുന്നു.
ഒരു പക്ഷിയെ കാണുന്നു
അതിന്റെ കണ്ണുകളെന്റെ-
കണ്ണുകളെന്ന്
വിചാരിക്കും മുന്നേ-
യെനിക്കൊരേറ് കിട്ടുന്നു.
ഇരുട്ടിൽ ആ പക്ഷി ഇല്ല
മരത്തിൽ ആ പക്ഷി ഇല്ല.

ഇരുട്ടിൽ
ഒരിടത്തുവെച്ച്
കല്ലേറ് കിട്ടുമെന്ന
പേടിയിൽ ജീവിക്കുന്നു.
ഒരു പക്ഷിയെ കാണുന്നു
അതിന്റെ കണ്ണുകളെന്റെ-
കണ്ണുകളെന്ന്
വിചാരിക്കും മുന്നേ-
യെനിക്കൊരേറ് കിട്ടുന്നു.
ഇരുട്ടിൽ ആ പക്ഷി ഇല്ല
മരത്തിൽ ആ പക്ഷി ഇല്ല.