മരവുമായി തെറ്റിത്തിരിഞ്ഞ്
കാറ്റിന്റെയൊപ്പം കയറി വന്ന്
സിറ്റൗട്ട് വൃത്തികേടായി
നാശം എന്ന്
ഒരുത്തനാല്‍ വിവര്‍ത്തനം
ചെയ്യപ്പെട്ട ഇല
ഭയങ്കര കാറ്റ് എന്ന്
ഒറ്റവാക്കില്‍ എഴുതപ്പെട്ട
ഉത്തരത്തില്‍ കയറി കറങ്ങി നടക്കുന്നുണ്ട്....
അവനുമായി ഇണചേര്‍ന്ന
ഓര്മയില്വന്ന്
സ്ഥിരമായി ഇരിക്കാറുള്ള
മുറിഞ്ഞ ചുണ്ടുകളുള്ള
ഒരു ചുവന്ന വെയിലില്‍
പതിവ് പോലെ
കലങ്ങിക്കിടപ്പുണ്ട്
ആഴമേ നിലയ്ക്കാത്ത
ആനന്ദമേ എന്ന
ആദ്യത്തെ കണ്ടുമുട്ടലിന്റെ
തിരകള്‍...
