മീനുകൾ

Poem

മീനുകൾ


 

സ്ഫടികക്കുപ്പിയില്‍ നീളെ
ജലക്കൂട്ടില്‍ തിളങ്ങുന്ന
വിവിധ വര്‍ണ്ണങ്ങളുള്ള
ശലഭച്ചാര്‍ത്തണിഞ്ഞൊരു
ചെറുമത്സ്യമാണോ, അതോ,
വരമ്പത്ത് നിന്നും ചൂണ്ട
യെറിയുന്ന ചെറുക്കന്റെ
കണയിലെ ചരടറ്റം
കൊളുത്തിലെ ഇരയിലേ
ക്കറിയാതെ നീന്തിവന്നു
പിടയുന്ന പെരുംമീനോ?

 


Related Articles