മത്തി

Poem

മത്തി


ണികഴിഞ്ഞു നേരത്തെ
വന്നൊരു ദിവസം
അമ്മ പഴകിയൊരു ചിലങ്ക കെട്ടി
പാട്ടിനൊത്ത് ചുവടുവച്ചു.

നാലുകാലിൽ ആടിയാടി അച്ഛൻ വന്നു,
കയ്യിലൊരു കൂടുണ്ട്
മത്തിയാണ്.

അമ്മ ചിലങ്കയെടുത്ത്
തലയിണക്കീഴിൽ ഒളിപ്പിച്ചു.
അന്ന് വൈകിട്ട്
മത്തിക്കറി കൂട്ടി ചോറുണ്ടു.

അമ്മയെ മത്തി നാറുന്നൂന്ന് പറഞ്ഞ്
അച്ഛൻ തിണ്ണയിൽ 
പാ വിരിച്ചുറങ്ങി.


Related Articles