മതം നിറച്ച വെടിയുണ്ട

Poem

മതം നിറച്ച വെടിയുണ്ട


ചിതറി തെറിച്ച ചുടുചോരയ്ക്ക് മതമില്ല!
വെടിയേറ്റ് തുള വീണ പച്ചമാംസത്തിനും മതമില്ല!
ശിരസറ്റു വീണ കബണ്ഡത്തിനും മതമില്ല!
ഉയരുന്ന പൊട്ടിക്കരച്ചിലിനും മതമില്ല!

ചൂണ്ടിപ്പിടിച്ച നിറതോക്കിൻ്റെ പിന്നിലും..
തകർക്കാൻ കൊതിച്ച വെടിക്കോപ്പിൻ്റെ പിന്നിലും
ജ്വലിക്കും മുഖങ്ങളിൽ തെളിഞ്ഞ് കാണാം!
മതം കൊത്തി വച്ച ശിരോലിഖിതങ്ങൾ.


Related Articles