വൃത്തിയുള്ള
തിളങ്ങുന്ന പ്ലേറ്റിലാണ്
മസാലദോശ വന്നത്.
നീണ്ടു മെലിഞ്ഞ വിരലുകൾ
അതിമനോഹരമായി
പ്ലേറ്റിനെ പുണർന്നിരുന്നു.
തുടുത്ത കൈത്തണ്ടയിൽ
ചുവന്ന വള ചുറ്റിക്കിടന്നു.
രുചിമുകുളങ്ങൾ
പൂത്തുലഞ്ഞപ്പോൾ
അടർന്നുവീണ പൂവുകളിൽ
ബന്ധങ്ങളുടെ പരാഗണം
ദോശയ്ക്കകത്ത്
മസാലയും ഉരുളക്കിഴങ്ങുംതന്നെ,
കൂടെയുള്ളത്
ചട്‌നിയും സാമ്പാറും
സ്വാദിന്റെ പരകോടിയിൽ
അവൾ ചിരിയൊഴിച്ചു.
ഞാനതിൽ മസാലദോശ
കുഴച്ചെടുത്തു.
അലിഞ്ഞലിഞ്ഞ്
അലൌകികമായ
അനുഭൂതിയിൽ
മനസ്സുനിറഞ്ഞു
വിശപ്പൊടുങ്ങി.
