മറിയം

Poem

മറിയം


അടച്ചിട്ട മരവാതിലുകൾക്കുള്ളിൽ
ആരുടെയോ ശ്വാസമായി
ഫോർട്ട് കൊച്ചിയിലെ ഉപ്പുകാറ്റ്
കുടുങ്ങിക്കിടന്നു.

ദൈവം മറിയത്തോട്
ഈന്തപ്പന കുലുക്കാൻ പറഞ്ഞു.
പഴങ്ങൾ പൊഴിഞ്ഞു.

ഇവിടെ,
സ്വന്തം നിഴലിന്റെ അനക്കം പോലും
കണ്ടു പേടിച്ച്
നട്ടുച്ചയ്ക്ക്
ചെമ്പിട്ടപ്പള്ളീടെ മിനാരത്തിനുചുറ്റും
റാകിപ്പറക്കുന്ന ചെമ്പരുന്തിനെ
നോക്കി നിൽക്കുന്നു മറ്റൊരു മറിയം.

അവൾക്ക് പ്രായം പന്ത്രണ്ട്.
ഹൈളിന്* മുമ്പുള്ള ശരീരം.


Related Articles